My Blog List

Friday, 17 June 2016

കെ കെ മാധവന്‍


ജാതിഭീകരര്‍ അതി ക്രൂരമായി വേട്ടയാടിയ ദലിത് അധ്യാപകന്‍....!!!! ഞാറക്കല്‍ ഗവ. സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ദിവസം തന്നെയാണ് അത് സംഭവിച്ചത്. ഉച്ചക്ക് ഊണുകഴിക്കാന്‍ പുറത്തിറങ്ങിയ തക്കത്തിന് ജാതിഭീകരര്‍ മാധവന്റെ ക്ലാസ് മുറിയിലെ മേശപ്പുറത്ത് തൂമ്പ കൊുവന്നു വെച്ച് അപമാനിച്ചു. ഈ സംഭവമാണ് ടി കെ സി വടുതലയുടെ 'ചങ്ങലകള്‍ നുറുങ്ങുന്നു' എന്ന നോവലിന്റെ മുഖ്യ പ്രമേയം. ഡോ. എം ലീലാവതിയുടെ വിശദമായ പഠനത്തിലും സംഭവം വിശകലനം ചെയ്യുന്നുണ്ട്. ഞാറക്കല്‍ സ്‌കൂളില്‍ ചേരുന്നതിന് മുമ്പ് തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലും മറ്റും മാധവന്‍ അധ്യാപകനായിരുന്നുവെന്ന് കൃഷ്ണന്‍ കണിയാംപറമ്പില്‍ അനുസ്മരിക്കുന്നതായി മാധവന്റെ മകന്‍ ഡോ. കര്‍മചന്ദ്രന്‍ രേഖപ്പെടുത്തുന്നു. പക്ഷെ ജാതി ഭീകരര്‍ക്ക് അതുകൊണ്ടൊന്നും കെ കെ മാധവനെ ഒതുക്കാനായില്ല. മാധവന്‍ പിന്നീട് എംഎല്‍എയും എംപിയുമൊക്കെയായി മാറിയതിന് ചരിത്രം സാക്ഷി!!! അതെ കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല.....!!!! ആദരസ്മരണകള്‍...!!!!!

No comments:

Post a Comment