☝സ്വാമിജിയുടെ നാടകങ്ങളില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് 'രാം രാജ്യ് ന്യായ്'ഉം 'മായാനന്ദ് ബലിദാന്‍' ഉം ആണ്. യഥാക്രമം 1926, 27 എന്നീ വര്‍ഷങ്ങളിലാണ് ഇവ രചിക്കപ്പെട്ടത്. ഹിന്ദിയില്‍ 'ദലിത് തിയേറ്റര്‍' സംരംഭം പ്രോത്ഘാടനം ചെയ്യപ്പെട്ടത് സ്വമിജിയുടെ നാടകങ്ങളുടെ വരവോടെയാണ്. രാം രാജ്യ് ന്യായ് എന്ന നാടകം ശൂദ്ര സന്യാസിയായ ശംബൂകനെ നിഷ്ഠൂരമായി വധിച്ച രാമന്റെ അനീതിയെ ചോദ്യം ചെയ്യുന്നു. ബ്രാഹ്മണിക്കല്‍ സാംസ്‌കാരിക സാമ്രാജ്യത്വത്തിലെ ഹിംസാത്മകതയെ ചോദ്യം ചെയ്യുന്ന നാടകമാണ് സാധൂ മായാനന്ദ്. എ ഡി 1300 ല്‍ ഗുജറാത്തിലെ വിക്രം സംവത് ല്‍, മഴക്കുവേണ്ടി ബ്രാഹ്മണര്‍ നടത്തിയ ഒരു യാഗത്തില്‍ മായാനന്ദ് എന്ന അസ്പൃശ്യനായ സാധുവിനെ അവര്‍ യാഗാഗ്നിയില്‍ ഹോമിക്കുകയുണ്ടായി. ആ ചരിത്ര സംഭവത്തെ ആധാരമാക്കിയാണ് സാധു മായാനന്ദ് രചിച്ചത്.
👉സ്വാമി അച്യുതാനന്ദ്: ആത്മീയവഴിയില്‍ ഒരു അംബേഡ്കറൈറ്റ്…!!!!
No comments:
Post a Comment