Thursday, 30 June 2016

ജോണ്‍ യേശുദാസന്‍ - എം എല്‍ ചോലയില്‍


ജോണ്‍ യേശുദാസന്‍....!!!!


അയ്യനവര്‍ സമുദായത്തിലെ അയ്യന്‍കാളി.....!!!!! 'വിദ്യാഭിവര്‍ധിനി' എന്ന സംഘം രൂപീകരിച്ചു. അടിസ്ഥാന മനുഷ്യാവകാശ സമര കാലഘട്ടം കമ്മ്യൂണിസ്റ്റ് സൃഷ്ടിയാണെന്ന വ്യാജവാദത്തെ പൊളിച്ചടുക്കാന്‍, ചരിത്രത്തിന്റെ തമസ്‌കരണികള്‍ ഭേദിച്ച്, അടിയാളവംശ പോരാളിയായ ജോണ്‍ യേശുദാസന്‍ വീണ്ടെടു ക്കപ്പെടുന്നു....!!!! 


Tuesday, 28 June 2016

എം നര്‍സന....!!!!!
പട്ടിണിയോടും മറ്റ് പ്രതിബന്ധങ്ങക്കും എതിരെ പോരാടി എം നര്‍സ എന്ന ദലിത് പെണ്‍കുട്ടി നേടിയ വിദ്യാഭ്യാസ വിജയം....!!!! ഇന്റര്‍മീഡിയറ്റിന് 1000 ല്‍ 957 മാര്‍ക്കു നേടി ജില്ലയില്‍ ഒന്നാം സ്ഥാനക്കാരിയായ എം നര്‍സന ബംഗലൂരുവില്‍ 30 സീറ്റുമാത്രം അടങ്ങുന്ന ബി. എസ് സി (ഫിസിക്‌സ്) കോഴ്‌സിന് മെറിറ്റില്‍ അഡ്മിഷന്‍ വാങ്ങി....!!!! ഒറ്റദിവസംകൊണ്ട് ഒരു റോമാനഗരം തീര്‍ത്ത ഈ മിടുക്കിക്ക് അഭിവാദ്യങ്ങളായിരമായിരം....!!!!! ജയ് ഭീം...!!!!!

Wednesday, 22 June 2016

നാഗ്രാജ് മഞ്ജുളെ....!!!!

എം ജയണ്ണ......!!!!!

TN Dalit leader felicitated

ചന്ദ്രബാന്‍ പ്രസാദ്….!!!!!

ഹര്‍ദാസ് ലക്ഷ്മണ്‍റാവു നഗ്രാലെ: ‘ജയ്ഭീം’ അഭിവാദ്യ വാക്യത്തിന്റെ ഉപജ്ഞാതാവായ ദലിത് വിമോചകന്‍!

വെട്ടിയാര്‍ എം പ്രേംനാഥ്: കേരളത്തിലെ ആദ്യകാല അംബേഡ്കറൈറ്റ്

സി സി കുഞ്ഞന്‍ ...!!!

സുങ്കണ്ണ വെല്പുല…..!!!!! കണ്ണീരിന്റേയും ചിരിയുടേയും വിവേചനങ്ങളുടേയും ദലിത് ജീവിതം

ധീരദേശാഭിമാനി അഷ്ഫാഖ് ഉള്ളാ ഖാന്‍!

വിജില ചിറപ്പാട്…..!!!!!

മണിമാരന്‍, മകിഴിനി….!!!!

സിന്ധു പാലത്ര…..!!!!!

കൂനല്‍ ദുഗല്‍……!!!!!!

രാമചന്ദ്ര ബാബാജി മോറെ…..!!!!രാമചന്ദ്ര ബാബാജി മോറെ

രാമചന്ദ്ര ബാബാജി മോറെ…..!!!!

പ്രദ്യുമ്‌ന കുമാര്‍ മഹാനന്ദ്യ…..!!!!

മാളവികാ രാജ്….!!!!

സന്തോഷ്‌കുമാര്‍ സെല്‍വരാജ്....!!!!!

കെ പപ്പ....!!!!

എസ് എസ് ആസാദ്.....!!!!

നവംബര്‍ 17: സെഗുദന്താളി മുരുകേശന്‍ ദിനം....!!!!!

വീരാംഗന ഉദാ ദേവി.....!!!!!

ദേവനൂര്‍ മഹാദേവ....!!!!!

സുമന്‍ ദേവി....!!!!

അശ്വിനി അഹിവാലെ....!!!!

സുവര്‍ണലക്ഷ്മി.....!!!!!

സാമ്പയ്യ ഗുണ്ടിമേദ.....!!!!!!!!

ഉഗന്ത ഉമര്‍വാള്‍.....!!!!

എസ് കോവന്‍.....???????

അമലി....!!!!

അമിത് കുമാര്‍....!!!!!

വീണ....!!!!!!

വിദ്യാ കരുണാകരന്‍....!!!!

കിഷോര്‍ ഖാരാട്ട്.....!!!!!

ബദം ബൈര്‍വ....!!!!

പ്രന്ധ്യ പവാര്‍....!!!!!

Pramod Ranjan

Bapurao Tajne

അയ്യര്‍ എന്ന ദലിതന്‍ ....!!!!

Huchangi Prasad

പ്രശാന്ത് രാംപ്രസാദ് ഇംഗോളെ....!!!!!

Senthil Kumar

Kolar’s Chethana

G Veerapandyan

Pundalika Halambi

ദൊരൈ ഗുണ

വള്ളിക്കര ചോതി

കരുവെള്ളായന്‍ കൊലുമ്പന്‍....!!!!

പി സി ആദിച്ചന്‍....!!!!!

മംഗലത്തുകുഴി അയ്യര്.....!!!!!

ശരണ്യ എസ് കുമാര്‍.....!!!!!

അമ്മു

Saturday, 18 June 2016

തങ്കമ്മ വിളവുകുന്നില്‍


തങ്കമ്മ വിളവുകുന്നില്‍: പച്ചമരുന്നറിവിന്റെ ജീവിക്ക...: തൃപ്പൂണിത്തുറയിലെ മേക്കര പാടക്കരയില്‍ കര്‍ഷകത്തൊഴി ലാളികളായ കാളുകുറുമ്പനും താരക്കും പിറന്ന ഏക മകളാണ് തങ്കമ്മ. ഇവരുടെ കുടുംബം ചാലിയ...

Friday, 17 June 2016

വനിതാ വി


അഭിനന്ദിക്കണം .. !!
കരിമുട്ടി പട്ടികവർഗ്ഗ കോളനിയിലെ ആദ്യ എം.ബി.എ ക്കാരി വനിതാ വി ..!!
മറയൂര്‍: ആദിവാസികള്‍ അവഗണനയുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും മറ്റൊരു നാമം. എന്നാല്‍ സര്‍ക്കാരും പൊതുസമൂഹവും തുടരുന്ന അവഗണനയെ വെല്ലുവിളിച്ച് ഒരു ആദിവാസി പെണ്‍കുട്ടി വിജയത്തിന്റെ പൊന്‍തൂവല്‍ ചൂടിയിരിക്കുകയാണ്. മറയൂര്‍ കരിമുട്ടി പട്ടികവര്‍ഗ്ഗക്കോളനിയിലെ മലപ്പുലയ വിഭാഗത്തിലെ വനിത വി എന്ന 24കാരി തന്റെ കുടിയുടെ ചരിത്രത്തെ തിരുത്തിക്കുറിച്ചുകൊണ്ട് ആദ്യത്തെ എംബിഎക്കാരി എന്ന പദവിയിലേക്കെത്തി.
കഷ്ടപ്പാടുകള്‍ ഏറെ താണ്ടി മറയൂര്‍ സര്‍ക്കാര്‍ സ്‌കൂളിലും പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ആയി 12ാം ക്ലാസ് വരെ പഠിച്ച വനിത പിന്നീട് മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ബികോമിനു ചേര്‍ന്ന് മികച്ച മാര്‍ക്കില്‍ ഡിഗ്രി കരസ്ഥമാക്കുകയും തുടര്‍ന്ന് കോളേജില്‍ പിഎച്ച്ഡിക്കാരിയായ പ്രിയങ്ക എന്ന സുഹൃത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും സ്വീകരിച്ചുകൊണ്ട് കോതമംഗലം മറൈന്‍ അക്കാദമിയില്‍ എച്ച്ആര്‍ മാനേജ്മെന്റിനു ചേര്‍ന്നു പഠനം ആരംഭിച്ചു. പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയാണ് വനിത തന്റെ പഠനകാലം പൂര്‍ത്തിയാക്കിയത്.
ഇവരുടെ കോളനിയില്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ തന്നെ വളരെ കുറവാണ് എന്നു കൂടി ചിന്തിക്കുമ്പോള്‍ വനിത കരസ്ഥമാക്കിയിരിക്കുന്നത് പത്തരമാറ്റിന്റെ വിജയമാണെന്ന് വ്യക്തം. അദ്ധ്യാപകരോ സുഹൃത്തുക്കളോ ഒക്കെ സഹായിച്ചാണ് വനിതയുടെ പഠനം പൂര്‍ത്തീകരിച്ചത്.
മൂന്നുലക്ഷം രൂപയുടെ കടം ഉണ്ട് ഇപ്പോള്‍ വനിതയുടെ കുടുംബത്തിന്. മനോരോഗിയായ അച്ഛനും രണ്ടു സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്ന കുടുംബത്തെ ഇത്രനാളും താങ്ങി നിര്‍ത്തിയത് വനിതയുടെ അമ്മയാണ്. കൂലിപ്പണിക്കു പോയും തൊഴിലുറപ്പ് ജോലികളെടുത്തും അമ്മ വനിതയുടെ പഠനം ഒരു തരത്തിലും മുടങ്ങാതെ കാത്തുവച്ചു.
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഇരുളില്‍ കിടന്നിരുന്ന വിഭാഗത്തെ പ്രചോദിപ്പിച്ചുകൊണ്ടാണ് വനിത ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. വനിതയുടെ പൂര്‍വ്വികരുടെ ചരിത്രം പരിശോധിച്ചാല്‍ ടിപ്പുവിന്റെ പടയോട്ട കാലത്തു തമിഴ്നാട്ടില്‍ നിന്നു കേരളത്തില്‍ എത്തിയവരാണ് ഇവര്‍ എന്നു കണ്ടെത്താം. മൂവായിരത്തില്‍ താഴെ മാത്രമാണ് ഇവരുടെ ജനസംഖ്യ. കേരളത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ തന്നെ ഏറ്റവും താഴെതട്ടില്‍ കിടക്കുന്ന മലപ്പുലയന്മാര്‍ കാട്ടില്‍ നിന്നും പുല്‍ത്തൈലം നിര്‍മ്മിച്ചും കന്നുകാലികളെ മേയ്ച്ചുമാണ് ഉപജീവനം കഴിച്ചിരുന്നത്. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യം കാരണം പരമ്പരാഗതമായി തുടര്‍ന്നു വന്ന തൊഴില്‍ ഉപേക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. സര്‍വ്വ മേഖലകളിലും പിന്നാക്കം നില്‍ക്കുന്ന മലപ്പുലയന്മാരുടെ സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലാണ്. ഈ വിഭാഗം കുറിച്ച്യര്‍, മലയരയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഒപ്പമെത്താന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടി വരും.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സ്വന്തം വിഭാഗത്തില്‍ നിന്നു തന്നെ ഒരു മന്ത്രി ഉണ്ടായിരുന്നിട്ടു പോലും ഒരു തരത്തിലുമുള്ള സഹായവും ലഭിച്ചില്ലെന്ന് വനിത പറയുന്നു. മന്ത്രി ജയലക്ഷ്മി കുറിച്യ വിഭാഗത്തിലെ ജനപ്രതിനിധി മാത്രമായിരുന്നില്ല, പട്ടികവര്‍ഗ്ഗ ക്ഷേമമന്ത്രി കൂടിയായിരുന്നു എന്നുള്ളത് അവഗണനയുടെ വേദനക്ക് ആക്കം കൂട്ടുന്നു. പലതവണ സഹായം അഭ്യര്‍ത്ഥിച്ചിട്ടും മന്ത്രി ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറായില്ല. അതേസമയം വയനാട്ടില്‍ മണിക്കുട്ടന്‍ പണിയന്‍ എംബിഎ നേടിയപ്പോള്‍ 2 ലക്ഷം രൂപയുടെ ചെക്ക് മുന്‍മന്ത്രി പികെ ജയലക്ഷ്മി കൈമാറിയതും ഇതിന്റെ കൂടെ കൂട്ടിവായിക്കേണ്ടത്.
മന്ത്രി സഹായിച്ചതിന്റെ ഉദാഹരണങ്ങള്‍ മുന്നില്‍ നില്‍ക്കെ പഠനസഹായം തേടി താന്‍ പലതവണ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിട്ടും തന്നെ മന്ത്രി തിരിഞ്ഞു നോക്കാത്തത് എന്തുകൊണ്ടായിരുന്നുവെന്ന് വനിതക്ക് ഇപ്പോഴും അറിയില്ല. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ ജാതിഭേദം മുതല്‍, താന്‍ പഠിക്കാന്‍ തെരഞ്ഞെടുത്ത ഇടംവരെ അതില്‍ പങ്കുവഹിച്ചിട്ടുണ്ടാവാം എന്നാണ് വനിത സംശയിക്കുന്നത്. കോഴിക്കോട് ക്രസ്റ്റില്‍ പിജിപിസിറ്റിഡി എന്ന പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പഠനം ആരംഭിക്കാനിരിക്കുകയാണ് വനിത.
”വലിയ വലിയ ആഗ്രഹങ്ങള്‍ക്കു പിന്നാലെയൊന്നും പോയിട്ടില്ല. ഒരു ജോലി വേണം എന്നതു മാത്രമായിരുന്നു ലക്ഷ്യം. ആദിവാസി എന്ന പേരിലും പലരും എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഏറെ വിഷമിപ്പിച്ചത് മറൈന്‍ അക്കാദമിയിലെ പഠനകാലത്തെ ചില സുഹൃത്തുക്കളാണ്. കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ പണം മോഷ്ടിച്ചതു ഞാനാണ് എന്നുവരെ ചിലര്‍ പറഞ്ഞുപരത്തി. ഇതൊക്കെ ആദിവാസി ആയതിനാലും പണവും ബലവും ഇല്ലാത്തതിനാലും ആണല്ലോ എന്നത് എന്നെ വളരെയധികം തളര്‍ത്തിയിട്ടുണ്ട്. പക്ഷെ അപ്പോഴും എന്തും സഹിച്ച് പഠിക്കണം എന്നു തന്നെയായിരുന്നു തീരുമാനം.”വനിതയുടെ ഈ വാക്കുകളിലുണ്ട് താന്‍ പടവെട്ടി നേടിയ വിജയത്തിന്റെ പിന്നിലെ കണ്ണീര്‍.
ദാരിദ്ര്യവും അവഹേളനവും സഹിച്ചത് എല്ലാം തന്റെ കുടിയുടെ കൂടി നല്ല നാളേക്ക് വേണ്ടിയാണെന്ന് സാക്ഷ്യപ്പെടുന്നു. ”എന്നെ പഠിപ്പിച്ച മറൈന്‍ അക്കാദമിയിലെ സാര്‍ ആവശ്യപ്പെട്ടത് എന്നെ അദ്ദേഹം സഹായിച്ച പോലെ ഞാന്‍ മറ്റൊരാളുടെ വിദ്യാഭ്യാസത്തിന് സഹായിക്കണമെന്നാണ്. ഇതൊക്കെയാണ് എന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. എന്റെ കുടിയിലെ ആരും സമൂഹത്തില്‍ തഴയപ്പെടാന്‍ ഇടവരരുത്. എല്ലാവര്‍ക്കും പഠിക്കാനും കഴിക്കാനും സൈ്വര്യജീവിതം നയിക്കാനും ഉള്ള വക വേണം. എന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം,” പഠനകാലത്ത് തനിക്ക് സഹിക്കേണ്ടി വന്ന അപമാനങ്ങള്‍ക്കു മറുപടിയായി ഒരു ചെറുചിരിയോടെ തന്റെ എംബിഎ ഡിഗ്രി ഉയര്‍ത്തിക്കാണിക്കുന്ന വനിതയുടെ മധുരപ്രതികാരമാണിത്.
”കുടിയില്‍ പുരുഷന്‍മാരെല്ലാവരും തന്നെ മദ്യപാനികളാണ് എന്ന് പറയേണ്ടി വരും. പത്തുവയസ്സു കഴിയുമ്പോഴേ ആണ്‍കുട്ടികള്‍ പലരും മദ്യപിക്കാന്‍ ആരംഭിക്കും. കൗണ്‍സിലിങ്ങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇതിന് ഒരു മാറ്റം വരുത്താന്‍ സഹായിക്കണമെന്നു മനുഷ്യാവകാശ പ്രവര്‍ത്തക ധന്യാരാമനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.”വനിത തന്റെ കുടിയോടുള്ള കടമകള്‍ നിര്‍വ്വഹിച്ചു തുടങ്ങിയിരിക്കുന്നു.
കടപ്പാട്- പ്രമീള എസ്‌, ബിഗ്‌ ന്യൂസ്‌ പോർട്ടൽ
Source: Facebook post by Rupesh Kumar

ഞാറക്കല്‍ വിശ്വംഭരന്‍


കല്ലളന്‍ വൈദ്യന്‍എംഎല്‍എ യും പ്രഗത്ഭനായ വിഷവൈദ്യനും പരിഷ്‌കാരിയായ വ്യക്തിത്വത്തിന് ഉടമയുമായിരുന്നിട്ടും കല്ലളന്‍ വൈദ്യന്‍ എന്തുകൊണ്ട് അനുസ്മരിക്കപ്പെട്ടില്ല?

കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്റില്‍ എംഎല്‍എ ആയ കല്ലളന്‍ വൈദ്യര്‍ കാസര്‍കോഡ് നീലീശ്വരം ദ്വയാംഗമണ്ഡലത്തില്‍ നിന്നും ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിനൊപ്പമായിരുന്നു ജനവിധി തേടിയത്. നമ്പൂരിപ്പാടിനേക്കാള്‍ ഭൂരിപക്ഷവും കല്ലളന്‍ വൈദ്യനായിരുന്നു. എന്നിട്ടും അനുസ്മരണങ്ങളിലോ ആദരാര്‍പ്പണങ്ങളിലോ നമ്പൂതിരിപ്പാടിനോട് ഒരു തുല്യത കല്ലളന് എന്തുകൊണ്ട് ലഭിക്കാതെ പോയി? കാരണം കല്ലളന്‍ വൈദ്യന്‍ ആദിവാസിയായിരുന്നു, അതു തന്നെ!

കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കിലുള്ള മടിക്കൈയിലെ കുണ്ടേനയിലാണ് കല്ലളന്‍ ജനിച്ചത്. അച്ഛന്റെ പേരും കല്ലളന്‍ എന്നു തന്നെയാണെന്നറിയുന്നു. അമ്മ കുമ്പയും ഭാര്യയുടെ പേര് മാണിക്യം എന്നുമായിരുന്നു. ബോളന്‍, ബീരന്‍, ഗോവിന്ദന്‍ എന്നിവരാണ് കല്ലളന്‍ വൈദ്യരുടെ മക്കള്‍.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും കര്‍ഷക സംഘത്തിന്റേയും പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ കല്ലളന്‍ വൈദ്യര്‍ രംഗപ്രവേശനം ചെയ്തു. അതോടൊപ്പം പരമ്പരാഗത സിദ്ധിയുടെ പിന്‍ബലത്തില്‍ വിഷചികിത്സയില്‍ വൈദഗ്ധ്യം തെളിയിച്ച് കല്ലളന്‍ വൈദ്യനെന്ന സല്‍പ്പേരിനും ഉടമയായി. 1938 - 1950 കാലഘട്ടത്തില്‍ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ആദ്യ ഭരണ സമിതിയില്‍ അംഗമായി. തുടര്‍ന്നുള്ള 1953 - 1963 കാലഘട്ടത്തിലും 1963 - 1973 കാലഘട്ടത്തിലും ഇതേ ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഡിസ്ട്രിക്ട് ബോര്‍ഡ് അംഗമായും തെരഞ്ഞടുക്കപ്പെട്ടു. 1975 ല്‍ കല്ലളന്‍ വൈദ്യര്‍ അന്തരിച്ചു.

രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ താണ്ടുന്ന കല്ലളന്‍ വൈദ്യരെ പോലെയുള്ള ആദിവാസികള്‍ വിരളമാണ്. ആ കാരണം കൊണ്ടുതന്നെ വിസ്മൃതിയിലാഴ്ത്തുന്നു എന്നതും ജാതി ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നെറികേടു കൂടിയാണ്.


ശ്യാം സാനുഎം ജി യൂണിവേഴ്‌സിറ്റിയുടെ എംഎസ് സി അപ്ലൈഡ് ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ '1947' മാര്‍ക്കിന്റെ ഒന്നാം റാങ്ക് വിജയത്തിളക്കവുമായി ദലിത് വിദ്യാര്‍ത്ഥി....!!!! രണ്ടാം സ്ഥാനക്കരനുമായി 100 മാര്‍ക്കിലേറെ വ്യത്യാസം...!!!!! ദലിത് വിദ്യാര്‍ഥികള്‍ സ്‌റ്റൈഫന്റും വാങ്ങി കഞ്ചാവും വലിച്ച് കാമ്പസിനെ നശിപ്പിക്കുന്ന കുറ്റവാളികളാണെന്ന സംഘപരിവാര്‍ പ്രചരണത്തെ ഏറ്റെടുത്തിട്ടുള്ള സമുദായ സംഘടനാ പ്രവര്‍ത്തകര്‍ക്ക് കനത്ത പ്രഹരം ഏല്‍പിച്ചതാണ് ഈ ദലിത് വിജയം...!!!!! കടുത്ത ദാരിദ്ര്യത്തേയും കഷ്ടപ്പാടുകളേയും മറികടന്ന ഈ വിജയം 'ലോണപ്പന്മാരുടെ' മക്കള്‍ക്കും മറുപടിയാകുന്നുണ്ട്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ താമസിക്കുന്ന മണിയുടേയും ശാന്തയുടേയും രണ്ടാമത്തെ മകനാണ് മനു. മണി കെഎസ്ഇബി ജീവനക്കാരനാണ്.

ഡോ. കെ എം കര്‍മചന്ദ്രന്‍


ഡോ. കര്‍മചന്ദ്രന്‍ അധ്യാപകനും എംഎല്‍എ /എംപി യുമൊക്കെ ആയിരുന്ന കെ കെ മാധവന്‍ മാസ്റ്ററുടെ മകനാണ്. അമ്മ ദേവി അധ്യാപിക യായിരുന്നു. കെ കെ മാധവന്റെ സഹോദരി യാണ് ഭരണ ഘടനയില്‍ ഡോ. അംബേഡ്ക റോടൊപ്പം ഒപ്പുവെച്ച ദലിത് വനിത യായ ദാക്ഷായണി വേലായുധന്‍. എംഎല്‍എ ആയിരുന്ന ഒ കോരന്റെ മകള്‍ മിനിയാണ് കര്‍മചന്ദ്രന്റെ ജീവിത പങ്കാളി. തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന സി ടി സുകുമാരന്‍ (IAS) കര്‍മചന്ദ്രന്റെ കസിനാണ് 

കെ കെ മാധവന്‍


ജാതിഭീകരര്‍ അതി ക്രൂരമായി വേട്ടയാടിയ ദലിത് അധ്യാപകന്‍....!!!! ഞാറക്കല്‍ ഗവ. സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ദിവസം തന്നെയാണ് അത് സംഭവിച്ചത്. ഉച്ചക്ക് ഊണുകഴിക്കാന്‍ പുറത്തിറങ്ങിയ തക്കത്തിന് ജാതിഭീകരര്‍ മാധവന്റെ ക്ലാസ് മുറിയിലെ മേശപ്പുറത്ത് തൂമ്പ കൊുവന്നു വെച്ച് അപമാനിച്ചു. ഈ സംഭവമാണ് ടി കെ സി വടുതലയുടെ 'ചങ്ങലകള്‍ നുറുങ്ങുന്നു' എന്ന നോവലിന്റെ മുഖ്യ പ്രമേയം. ഡോ. എം ലീലാവതിയുടെ വിശദമായ പഠനത്തിലും സംഭവം വിശകലനം ചെയ്യുന്നുണ്ട്. ഞാറക്കല്‍ സ്‌കൂളില്‍ ചേരുന്നതിന് മുമ്പ് തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലും മറ്റും മാധവന്‍ അധ്യാപകനായിരുന്നുവെന്ന് കൃഷ്ണന്‍ കണിയാംപറമ്പില്‍ അനുസ്മരിക്കുന്നതായി മാധവന്റെ മകന്‍ ഡോ. കര്‍മചന്ദ്രന്‍ രേഖപ്പെടുത്തുന്നു. പക്ഷെ ജാതി ഭീകരര്‍ക്ക് അതുകൊണ്ടൊന്നും കെ കെ മാധവനെ ഒതുക്കാനായില്ല. മാധവന്‍ പിന്നീട് എംഎല്‍എയും എംപിയുമൊക്കെയായി മാറിയതിന് ചരിത്രം സാക്ഷി!!! അതെ കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല.....!!!! ആദരസ്മരണകള്‍...!!!!!

കാവാലം രംഭ.

idaneram: കാവാലം രംഭ; ഓര്‍മ്മകള്‍ അവശേഷിക്കുമോ? - സുരേഷ് ബാബ...: കുട്ടനാടന്‍ കാര്‍ഷിക സംസ്‌കൃതിയ്ക്ക് വെള്ളവും വെളിച്ചവു മേകിയിരുന്ന നാടന്‍ കലാരൂപങ്ങളുടെ കലവറ കാവാലം രംഭ 2015 സെപ്തം : 29-ാം തീയതിയാണ്...